Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deadly Weapons

Ernakulam

കാറിനകത്ത് മാരകായുധങ്ങളും താറാവും മുയലും; ചി​ല്ല് ത​ക​ർ​ന്ന കാ​ർ ആ​ശ​ങ്ക പ​ര​ത്തി

ആ​ലു​വ: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ ചി​ല്ല് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ർ ആ​ശ​ങ്ക പ​ര​ത്തി. കാ​റി​ന​ക​ത്ത് താ​റാ​വും മു​യ​ലും, സീ​റ്റി​ൽ ക​ത്തി​യും ചു​റ്റി​ക​യും മ​റ്റ് ആ​യു​ധ​ങ്ങ​ളും കൂ​ടി​യാ​യ​തോ​ടെ കാറിനു ചു​റ്റും ജ​നം ത​ടി​ച്ചു​കൂ​ടി. ഒ​ടു​വി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ദു​രൂ​ഹ​ത മാ​റി​യ​ത് ഉ​ട​മ സ്ഥ​ല​ത്തെ​ത്തി വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ മാ​ത്രം.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ പ്ര​മു​ഖ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് സെ​ന്‍റ​റി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് കാ​ർ സെ​ക്യൂ​രി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കാ​സി​നോ തീ​യറ്റ​റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ആ​ലു​വ സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള വാ​ഹ​ന​മാ​യി​രു​ന്നു ഇ​ത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത​ത് താ​ൻ ത​ന്നെ​യാ​ണെ​ന്ന് പി​ന്നീ​ട് ഉ​ട​മ​യെ​ത്തി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ആ​ശ​ങ്ക വ​ഴി​മാ​റി​യ​ത്. കാ​ർ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ‘ഒ​ന്നു മി​നു​ങ്ങാ​ൻ’ പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ കാ​റി​ന്‍റെ കീ ​ന​ഷ്ട​പ്പെ​ട്ട​തോ​ടെ​യാ​ണ് കാ​റി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ത്ത​തെ​ന്ന് ഉ​ട​മ വി​ശ​ദ​മാ​ക്കി.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ​ട് ഭ്ര​മ​മു​ള്ള ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം തോ​ട്ടു​മു​ഖ​ത്തെ ന​ഴ്സ​റി​യി​ൽ നി​ന്നാ​ണ് മു​യ​ലി​നെ​യും താ​റാ​വി​നെ​യും വാ​ങ്ങി​യ​ത്. ഇ​തു​മാ​യി ന​ഗ​ര​ത്തി​ലെ​ത്തി​യ ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ന​ഷ്ട​പ്പെ​ട്ട​തോ​ടെ​യാ​ണ് ചി​ല്ല് ത​ക​ർ​ത്ത​ത​ത്രേ. ഓ​ട്ടോ​മേ​ഷ​ൻ സ്ഥാ​പ​നം ന​ട​ത്തു​ന്ന ഇ​യാ​ളു​ടെ പ​ണി​യാ​യു​ധ​ങ്ങ​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​യാ​ൾ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up